Listen live radio

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു; അവാർഡ് ഏറ്റുവാങ്ങി പ്രിയദർശനും ആന്റണി പെരുമ്പാവൂരും; ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം രജനീകാന്തിന്

after post image
0

- Advertisement -

 

 

ന്യൂഡൽഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും പുരസ്‌കാരം ഏറ്റുവാങ്ങി. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. രജനീകാന്തിനാണ് ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി.

തമിഴ്‌നടൻ ധനുഷിനും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായകൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ് സേതുപതിക്കാണ്.

 

Leave A Reply

Your email address will not be published.