Listen live radio

ഇടുക്കിയിൽ കനത്ത മഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.35 അടിയായി വർധിച്ചു

after post image
0

- Advertisement -

 

 

 

ഇടുക്കി: ഇടുക്കിയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ. ഏലപ്പാറ, കരിമ്പൻ, ചപ്പാത്ത്, കാഞ്ചിയാർ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തുടർച്ചയായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടി. 137.35 അടിയായാണ് വർധിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് ചെറിയ തോതിൽ വർധിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്.

2,200 ഘനയടി വെള്ളമാണ് തമിഴ്നാട് ഡാമിൽ നിന്ന് കൊണ്ടുപോകുന്നത്. ജലനിരപ്പ് 138 അടിയിലേക്ക് ഉയർന്നാൽ തമിഴ്നാട് കേരളത്തിന് രണ്ടാം
മുന്നറിയിപ്പ് നൽകും.

Leave A Reply

Your email address will not be published.