Listen live radio

ജില്ലയിൽ 194 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.83

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 194 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 242 പേർ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.83 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124102 ആയി. 120,781 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2627 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2468 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 32, വൈത്തിരി 27, മീനങ്ങാടി 15, കാണിയാമ്പറ്റ 14, കൽപ്പറ്റ, മാനന്തവാടി 13 വീതം, ബത്തേരി 10, എടവക 9, പനമരം 8, മുള്ളൻകൊല്ലി, നെന്മേനി 7 വീതം, കോട്ടത്തറ, മുട്ടിൽ 5 വീതം, അമ്പലവയൽ , തിരുനെല്ലി 4 വീതം, പൂതാടി, തരിയോട്, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, മൂപ്പൈനാട്, നൂൽപ്പുഴ, തവിഞ്ഞാൽ 2 വീതം, പൊഴുതന , തൊണ്ടർനാട് ഒരോർത്തർക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ് നാട്ടിൽ നിന്ന് വന്ന തരിയോട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

242 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 പേരും, വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 229 പേരുമാണ് രോഗമുക്തരായത്.

626 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 626 പേരാണ്. 655 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7503 പേർ. ഇന്ന് പുതുതായി 23 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 348 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 824034 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 823742 എണ്ണത്തിന്റെ ഫലം ലഭിച്ചു. 699640 പേർ നെഗറ്റീവും 124102 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.