Listen live radio

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് തിങ്കഴാഴ്ച വരെ അതിശക്തമായ മഴ

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 11-ാം തിയതി വരെ സാധരണയിൽ കൂടുതൽ മഴ പെയ്‌തേക്കും. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപം സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പടിഞ്ഞാറു ദിശയിലെ സഞ്ചാരം തുടരാനാണ് സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലെ നിലവിലുള്ള ചക്രവാതചുഴി ദുർബലമായതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

ഒക്ടോബർ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബർ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
നവംബർ 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
കേരള -ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇന്ന് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന് കിടക്കുന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.

അതേസമയം, സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ (ഇടുക്കി), കക്കി ആനത്തോട്, മൂഴിയാർ (പത്തനംതിട്ട), പെരിങ്ങൽകുത്ത് (തൃശൂർ) എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങൽ (ഇടുക്കി), ഷോളയാർ (തൃശൂർ) അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ്. ഇടമലയാറിൽ നിലവിൽ ബ്ലൂ അലർട്ടാണ്. മുല്ലപ്പെരിയാർ ഡാമിലെ ഒരു ഷട്ടർ കൂടി ഉയർത്തി

 

Leave A Reply

Your email address will not be published.