Listen live radio

80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ

after post image
0

- Advertisement -

 

 

കൊല്ലം: 80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ. മണിയൻമുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകൻ അനി മോഹൻ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് മുൻപ് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അമ്മുക്കുട്ടി അമ്മയെ മകൻ അനി മോഹൻ ക്രൂരമായി മർദ്ധിക്കുന്നതാണ് ഈ മൊബൈൽ ദൃശ്യങ്ങളിലുള്ളത്. മർദ്ദനം സ്ഥിരമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ ജോലിക്ക് പോകുമ്പോൾ അമ്മയെ വീട്ടിൽ ഇതിൽ അടച്ചുപൂട്ടിയ ശേഷമാണ് പോകുന്നതെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അമ്മിണിഅമ്മ മരിച്ചത്. നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിലാണ് മാസങ്ങൾക്കുമുമ്പ് തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. മർദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്നു. ശേഷം പൂർണമായും കിടപ്പിലായിരുന്നു. കേസിൽ അനി മോഹനൻ എന്ന അനീഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ആഹാരം കഴിക്കാത്തതിനാലാണ് മർദ്ദിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

 

 

Leave A Reply

Your email address will not be published.