Listen live radio

വാക്‌സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ട; കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവൻകുട്ടി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: വാക്‌സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്‌കൂൾ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. സ്‌കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, കുട്ടികളെ സ്‌കൂളിൽ വിടുന്നില്ലെന്നാണ് പല രക്ഷിതാക്കളുടെയും തീരുമാനം. കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതി വിട്ടൊഴിയാത്തതാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌കൂൾ തുറന്നാലും വിക്ടേഴ്‌സ് ചാനലിൽ ക്ലാസുകൾ നടക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.