Listen live radio

പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല: പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണെന്ന് നസിയ

after post image
0

- Advertisement -

 

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ നിരവധി പ്രചരണങ്ങൾ നടക്കവേ സത്യാവസ്ഥ വെളിപ്പെടുത്തി അജിത്തിന്റെ മുൻ ഭാര്യ നസിയ. സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയാണ് അജിത്ത് ആദ്യഭാര്യയായ നസിയയെ വിവാഹം ചെയ്തതെന്നും അവരിൽ അജിത്തിന് രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു പ്രചരിച്ച കഥകളിലെ പ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് വലിയ തോതിൽ സൈബർ അറ്റാക്കും നടന്നിരുന്നു. ഇതിനെതിരെയാണ് നസിയ രംഗത്തെത്തിയത്.

തന്റെ ആദ്യഭർത്താവ് അജിത്തിന്റെ സുഹൃത്തായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പത് വയസുണ്ടായിരുന്ന ഞാൻ നാൽപത്തിയാറ് വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് വിവാഹം ചെയ്തത്. അയാളും അജിത്തും തമ്മിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അത് ഡിവോഴ്‌സ് ആയ ശേഷമാണ് അജിത്തിനെ വിവാഹം ചെയ്തത്’- നസിയ പറഞ്ഞു.

‘തനിക്ക് അജിത്തിലോ മുൻഭർത്താവിലോ കുട്ടികളില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് അജിത്ത് പോയതെന്ന തരത്തിൽ പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണ്. ആ പ്രചരണങ്ങളിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല. എന്റെ അവസ്ഥയിൽ അയാൾക്ക് വിഷമമുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. താനാണ് അയാളെ സമാധാനിപ്പിച്ചിരുന്നത്. ഞങ്ങൾ പരസ്പരം സന്ദേശങ്ങളയച്ചിരുന്നു. എന്നാൽ അനുപമയും ഞാനുമായി നല്ല ബന്ധത്തിലല്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഉണ്ടായശേഷം എന്നെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ മാധ്യമങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായത്. ഇല്ലെങ്കിൽ ഞാൻ ഈ വിഷയത്തിൽ പങ്കാളിയാകുമായിരുന്നില്ല. അവരുടെ ജീവിതത്തിൽ ഇടപെടാൻ എനിക്ക് താൽപര്യമില്ല’.- നസിയ വ്യക്തമാക്കി.

 

 

Leave A Reply

Your email address will not be published.