Listen live radio

ആദിവാസി സാക്ഷരത പഠനകേന്ദ്രങ്ങൾ ശുചീകരിച്ചു

after post image
0

- Advertisement -

 

ജില്ലയിൽ സമ്പൂർണ്ണ ആദിവാസി സാക്ഷരത ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പഠനക്ലാസുകൾ നടക്കുന്ന കോളനികൾ എം. എൽ.എമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കൽപ്പറ്റ കോളിമൂല കോളനിയിൽ ജില്ലാതല ഉദ്ഘാടനം എം.എൽ.എമാരായ അഡ്വ. ടി.സിദ്ധീഖ്, ഒ.ആർ.കേളു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ, വാർഡ് കൗൺസിലർ എം.കെ.ഷിബു, ആദിവാസി സാക്ഷരതാ മുനിസിപ്പൽ കോർഡിനേറ്റർ ചന്ദ്രൻ കെനാത്തി, പ്രേരക്മാരായ വാസന്തി. പി.വി, പുഷ്പലത.എം, മഞ്ജുഷ.എ.പി, അനിത.പി.വി, വിജയകുമാരി.കെ.ജി, പി.വി.ജാഫർ തുടങ്ങിയവർ പങ്കെടുത്തു.

മീനങ്ങാടി പഞ്ചമി കോളനിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ അധ്യക്ഷത വഹിച്ചു. മേപ്പാടി ഏലവയൽ കോളനിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, എടവക ഗ്രാമപഞ്ചായത്ത് തോണിച്ചാൽ കോളനിയിൽ പ്രസിഡണ്ട് എച്ച്.ബി.പ്രദീപ്, പൊഴുതന സുഗന്ധഗിരി പ്ലാന്റേഷനിൽ പ്രസിഡണ്ട് അനസ് റോസ്‌ന സ്റ്റെഫി, മേപ്പാടി കല്ലുമല റാട്ടക്കൊല്ലി കോളനിയിൽ പ്രസിഡണ്ട് ഓമന രമേഷ്, തിരുനെല്ലി അംബേദ്കർ കോളനിയിൽ പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ, വൈത്തിരിയിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസും, നൂൽപ്പുഴയിൽ കല്ലൂർക്ക് കോളനിയിൽ പ്രസിഡണ്ട് ഷീജ സതീഷും, അമ്പലവയലിൽ വൈസ് പ്രസിഡണ്ട് കെ.ഷമീറും, പുൽപ്പള്ളി വൈസ് പ്രസിഡണ്ട് ശോഭ സുകു, മുള്ളൻ കൊല്ലി മരക്കടവ് കോളനിയിൽ വൈസ് പ്രസിഡണ്ട് ലില്ലി തങ്കച്ചൻ, തവിഞ്ഞാൽ മാനിയിൽ കോളനിയിൽ പ്രസിഡണ്ട് എൽസി ജോയി എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദിവാസി സാക്ഷരതാ പഠന കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ, മുനിസിപ്പൽ ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.