Listen live radio

ശബരിമല ദർശനത്തിന് രണ്ട് ഡോസ് വാക്സിനും ആർടിപിസിആർ സർട്ടിഫിക്കറ്റും: ആക്ഷൻ പ്ലാൻ തയ്യാർ

after post image
0

- Advertisement -

 

തിരുവനന്തപുരം: കൊറോണ വ്യാപനം പൂർണ്ണമായി മറാത്ത സാഹചര്യത്തിൽ ശബരിമലയിൽ ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്.
എല്ലാ തീർത്ഥാടകരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഹാജരാക്കണം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട്, എരുമേലി എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ പ്രവർത്തിക്കും. മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉള്ളത്.

ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ഇന്ന് പമ്പയിൽ വച്ച് ചേർന്ന് ദേവസ്വം ബോർഡ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കലക്ടർമാർ, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.

കൊറോണയും, മഴക്കെടുതിയും കാരണം തീർത്ഥാടനത്തിന് പരിമിതികൾ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Leave A Reply

Your email address will not be published.