Listen live radio

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കൈപ്പാണി ഇബ്രാഹീം മരണപ്പെട്ടു

after post image
0

- Advertisement -

 

മാനന്തവാടി: വയനാട്ടിലെ ജീവ കാരുണ്യ സംരംഭങ്ങളുടെ സാരഥിയും സാമൂഹിക പ്രവർത്തകനും ബ്ലോക്ക് പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്രാഹീം (55)നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവിൽ ചികിൽസയിലായിരുന്നു. പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിക്കും.

കെഎസ് യു യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺ. എസ് ജില്ലാ പ്രസിഡൻറ്, ഡിഐസി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2010 ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. അടുത്തിടെ മുസ്ലിം ലീഗിൽ ചേർന്നു. വെള്ളമുണ്ട അൽകറാമ ഡയാലിസിസ് സെൻറർ ചെയർമാൻ, നല്ലൂർനാട് സിഎച്ച് സെൻറർ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാനന്തവാടി ബാഫഖി ഹോം അടക്കമുള്ള വയനാട്ടിലെ ഒട്ടേറെ ജീവ കാരുണ്യ സൗരംഭങ്ങളുടെ നേതൃരംഗത്ത് സജീവമായിരുന്നു. നിർദ്ധന യുവതികളുടെ സമൂഹ വിവാഹമടക്കം നിരവധി സാമൂഹികസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഭാര്യ മൈമൂന. മക്കൾ-ഷമീന, ഷഫീന, ഷബ്‌ന. മരുമക്കൾ-ഷംസീർ വാണിമേൽ, ഇജാസ് നരിക്കുനി, ജാവേദ് സുൽത്താൻ ബത്തേരി.
പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന. സഹോദരങ്ങൾ-മമ്മൂട്ടി, യൂസഫ്, ഉമർ,സുലൈമാൻ, ഫാത്തിമ, ആസ്യ, സുലൈഖ.

Leave A Reply

Your email address will not be published.