Listen live radio

ഇബ്രാഹിം കൈപ്പാണിയുടെ നിര്യാണത്തിൽ പ്രസ്‌ക്ലബ്ബ് അനുശോചിച്ചു

after post image
0

- Advertisement -

 

മാനന്തവാടി: താലൂക്കിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കൈപ്പാണി ഇബ്രാഹിമിന്റെ അകാല നിര്യാണത്തിൽ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യമേഖലയിൽ തുടങ്ങി സമൂഹത്തിന്റെ സർവ്വമേഖലയിലെയും നിർധനർക്കും നിരാലംബർക്കും വേണ്ടി ലാഭേച്ഛകൂടാതെ പ്രവർത്തിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു കൈപ്പാണി ഇബ്രാഹിം. സ്വന്തം ജീവിതകാര്യങ്ങക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിനേക്കാൾ അപരന് വേണ്ടി പ്രവർത്തിക്കാൻ സമയം കണ്ടെത്തിയ ഇബ്രാഹിമിന്റെ വിയോഗം ഈ മേഖലയിൽ കനത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി. അബ്ദുള്ള പള്ളിയാൽ അദ്ധ്യക്ഷം വഹിച്ചു. ലതീഫ് പടയൻ, അരുൺ വിൻസന്റ്, ബിജു കിഴക്കേടം, ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.