Listen live radio

ജാതിയുടെ പേരിൽ സൗജന്യ അന്നദാനം നിഷേധിച്ചു ; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി

after post image
0

- Advertisement -

 

ക്ഷേത്രങ്ങൾ വഴി സർക്കാർ നൽകുന്ന അന്നദാനം ജാതിയുടെ പേരിൽ നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി. തമിഴ്നാട് മാമല്ലപുരത്ത് നരിക്കുറുവ വിഭാഗമായതിനാലാണ് അശ്വിനി എന്ന യുവതിക്ക് അന്നദാനം നിഷേധിച്ചത്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാൾ ക്ഷേത്രത്തിലാണ് അശ്വിനിയ്ക്ക് ഇത്തരത്തിൽ ദുരനുഭവം നേരിട്ടത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ ജീവനക്കാർ അനുവദിച്ചില്ല. ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നൽകുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. സർക്കാർ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽ തനിക്കും തൻറെ വിഭാഗത്തിലുള്ളവർക്കുമുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഈ വീഡിയോ തരംഗമാവുകയും വിമർശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തിൽ പങ്കെടുത്തത്.

വെള്ളിയാഴ്ചയാണ് മന്ത്രി അശ്വിനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിടിപ്പിച്ചുവെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർബാബു വ്യക്തമാക്കി. ക്ഷേത്രത്തിൽ സർക്കാർ നൽകുന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാർ തല്ലിയോടിക്കുകയായിരുന്നു.

ആരുടേയും സ്വകാര്യമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമുള്ള അശ്വിനിയുടെ ചോദ്യം സർക്കാരിനെതിരെയും വിമർശനം ഉയരാനിടയായിരുന്നു. സംസ്ഥാന സർക്കാർ പാവപ്പെട്ടവർക്കുള്ള ക്ഷേത്രങ്ങൾ വഴി നൽകുന്ന സൗജന്യ അന്നദാനം പദ്ധതിയിൽ നിന്നാണ് അശ്വിനിയെ പുറത്താക്കിയത്.

അശ്വിനിയുടെ വീഡിയോ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടത്. സംഭവത്തിൽ ദേവസ്വം വകുപ്പിൽ നിന്നും ക്ഷേത്ര ജീവനക്കാരിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. അതെ സമയം കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടന്ന അന്നദാനത്തിൽ അശ്വിനിക്കും ഒപ്പമുള്ളവർക്കും പ്രവേശനം നൽകിയതായി ദേവസ്വം കമ്മീഷണർ പി ജയരാമൻ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പെരുമാൾ ക്ഷേത്ര സന്ദർശനത്തിലാണ് അശ്വിനിക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചത്. അന്നദാനത്തിൽ പങ്കെടുത്തവർക്ക് സാരിയും മുണ്ടും അടക്കമുള്ളവ നൽകിയാണ് ദേവസ്വം മന്ത്രി മടങ്ങിയത്.

 

Leave A Reply

Your email address will not be published.