Listen live radio

ജില്ലയിൽ 269 പേർക്ക് കൂടി കോവിഡ്

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 269 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 329 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125731 ആയി. 122233 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2683 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2534 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

മീനങ്ങാടി 31, മാനന്തവാടി 21 , കൽപ്പറ്റ 19 , വെള്ളമുണ്ട 16 , മുട്ടിൽ , മേപ്പാടി 15 വീതം , തവിഞ്ഞാൽ 14 , എടവക , ബത്തേരി 12 , വൈത്തിരി 11 , നൂൽപ്പുഴ , പുൽപ്പള്ളി 10 വീതം , പൊഴുതന 9 , പടിഞ്ഞാറത്തറ , പനമരം , അമ്പലവയൽ 8 വീതം , കാണിയാമ്പറ്റ , കോട്ടത്തറ 7 വീതം , നെന്മേനി , തരിയോട് , തൊണ്ടർനാട് 6 വീതം , മൂപ്പൈനാട് , പൂതാടി 5 വീതം , മുള്ളൻകൊല്ലി 4 , തിരുനെല്ലി 2 , വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതിനുപുറമെ മാലിദ്വീപിൽ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

329 പേർക്ക് ഇന്ന് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 24 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 305 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

 

Leave A Reply

Your email address will not be published.