Listen live radio

വയനാട് ജില്ല പിറന്നിട്ട് 41 വർഷം; രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല

after post image
0

- Advertisement -

 

 

 

2131 ചതുരശ്ര കി.മീറ്റർ വരുന്ന വയനാട് ജില്ലയുടെ 30 ശതമാനവും വനമാണ്. ഇത് കൂടാതെ കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു എന്ന പ്രത്യേകതയും വയനാടിനുണ്ട്. സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി എന്നിവയാണ് വയനാട് ജില്ലയിലെ താലൂക്കുകൾ. വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജിന്റെ പ്രവർത്തനമാരംഭിച്ചെങ്കിലും സൗകര്യങ്ങൾ ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതും വാസ്തവമാണ്. വിദ്യാഭ്യാസ മേഖലയിലും ഏറെ മുന്നോട്ടു വരേണ്ട ജില്ലയാണ് വയനാട്. കോവിഡ് വ്യാപന സമയങ്ങളിൽ ഓൺലൈൻ പഠന ആവശ്യങ്ങൾക്കായി ഒരുപാട് പ്രയാസങ്ങൾ വയനാട് സ്വദേശികൾ അനുഭവിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റിയും വലിയ പ്രതിസന്ധിയായിരുന്നു. ഇതിൽ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് ഗോത്ര വിഭാഗക്കാരാണ്. ഭൂമിയ്ക്കും വീടിനും വേണ്ടിയുള്ള കണ്ണീരും സമരവും ഇന്ന് അവർക്കിടയിൽ അവസാനിക്കാതെ തുടരകയാണ്.

വനമേഖലയായതു കൊണ്ടു തന്നെ വന്യമൃഗങ്ങൾ ഒരുപാടുള്ള പ്രദേശമാണ് വയനാട്. ആനയും പന്നിയും കുരങ്ങനുമെല്ലാം കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിക്കുമ്പോൾ സഹിക്ക വയ്യാതെ വീടും് കൃഷിയിടവും ഉപേക്ഷിച്ച് പോവുന്ന കർഷകരും ഇവിടെയുണ്ട്. കേരളത്തിലുടനീളം റെയിൽ ഗതാഗതം സജീവമാണെങ്കിലും മലബാർ മേഖലയിൽ റെയിൽവേയില്ലാത്ത ജില്ലയാണ് വയനാട്. അതു മാത്രമല്ല കോഴിക്കോട് നിന്ന് കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി കർണ്ണാടകയിലേക്കുള്ള യാത്ര വിലക്ക് ഇന്നും തുടരുകയാണ്.

വിനോദ സഞ്ചാര രംഗത്ത് വയനാട് ഏറെ പ്രാധാന്യമുള്ള മേഖലയായി മാറുന്നെങ്കിലും പരിമിതികളും പ്രശ്നങ്ങൾക്കും അവിടേയും കുറവില്ല. സഞ്ചാരികൾ വരുമ്പോൾ വനവും പുഴയുമെല്ലാം മാലിന്യകൂമ്പാരങ്ങളാവുകയാണ്. അവിടേയും ആശ്വാസമാവുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റു ജില്ലകളേക്കാൾ ഏറെ മുന്നിട്ടു നിന്ന ജില്ലയാണ് വയനാട് എന്നതാണ്. ആരോഗ്യസംവിധാനങ്ങൾ ജില്ലയിൽ പരിമിതമാണെങ്കിലും കോവിഡ് നിയന്ത്രണ വിധേയമായതും ആശ്വാസകരമാണ്.

Leave A Reply

Your email address will not be published.