Listen live radio

ജില്ലയിൽ 184 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.35

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 269 പേർ രോഗമുക്തി നേടി. 184 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.35 ആണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125915 ആയി. 122504 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2681 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2532 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവർ*

കൽപ്പറ്റ 22, മുട്ടിൽ 20, ബത്തേരി 13, നെന്മേനി, പനമരം, പുൽപ്പള്ളി, തിരുനെല്ലി 11 വീതം, മാനന്തവാടി 10, മുള്ളൻകൊല്ലി, പൂതാടി 9 വീതം, കോട്ടത്തറ, മേപ്പാടി, വെള്ളമുണ്ട 8 വീതം, വെങ്ങപ്പള്ളി 6, എടവക, വൈത്തിരി 5 വീതം, അമ്പലവയൽ 3, കാണിയാമ്പറ്റ , മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, തവിഞ്ഞാൽ, തൊണ്ടർനാട് 2 വീതം , മീനങ്ങാടി, തരിയോട് ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

*269 പേർക്ക് ഇന്ന് രോഗമുക്തി*

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 269 പേർ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയി.

*504 പേർ പുതുതായി നിരീക്ഷണത്തിൽ*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 504 പേരാണ്. 625 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7777 പേർ. ജില്ലയിൽ നിന്ന് 570 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 833496 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 833134 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 707219 പേർ നെഗറ്റീവും 125915 പേർ പോസിറ്റീവുമാണ്.

 

 

 

Leave A Reply

Your email address will not be published.