Listen live radio

ഇബ്രാഹിം കൈപ്പാണിയുടെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടം; എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

after post image
0

- Advertisement -

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഇബ്രാഹിം കൈപ്പാണിയുടെ വിയോഗം വയനാടിന് തീരാനഷ്ടമാണെന്ന് മാനന്തവാടി ട്രൈസം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു പറഞ്ഞു. മാനന്തവാടി കേന്ദ്രീകരിച്ച് നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയെല്ലാം മുൻ നിരയിൽ നിന്ന ആളായിരുന്നു ഇബ്രാഹിം കൈപ്പാണി.

അനുസ്മരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.വി.എസ്. മൂസ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി വിജോൾ, ജോയ്‌സി ഷാജു, ഡിവിഷൻ മെമ്പർമാരായ പി.ചന്ദ്രൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, ബാലൻ വെള്ളരിമൽ, ബി.എം വിമല, പി.കെ അമീൻ, അബ്ദുൾ അസീസ്, ബി.എഡ്. കോളsജ് ഡയറക്ടർ ഡോ.എം.പി അനിൽ, ജില്ല സാക്ഷരത സമിതി കോ ഓർഡിനേറ്റർ സ്വയ നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയൻ എന്നിവർ ഇബ്രാഹിം കൈപ്പാണിയെ അനുസ്മരിച്ചു.

 

Leave A Reply

Your email address will not be published.