Listen live radio

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗ് പരിശീലനം

after post image
0

- Advertisement -

 

നീറ്റ്, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് മുമ്പായി ദീർഘകാല കോച്ചിംഗ് ക്ലാസിൽ പങ്കെടുത്തു പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2021 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയമെടുത്ത്,് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് 2022 ലെ പ്രവേശന പരിശീലനത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021ലെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി കോച്ചിംഗ് ക്ലാസിൽ പങ്കെടുത്തവരെയും ഈ വർഷത്തെ ക്ലാസിലേക്ക് പരിഗണിക്കും. എന്നാൽ രണ്ടിൽ കൂടുതൽ ക്ലാസിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരിൽ നിന്നും യോഗ്യരായ 90 പേരെയാണ് സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഓൺലൈനായും, ഓഫ്‌ലൈനായും നൽകുന്ന നീറ്റ്, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനായി തെരഞ്ഞെടുക്കുക.

പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് താത്പര്യമുളള പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം എന്നിവ വെളളക്കടലാസിൽ രേഖപ്പെടുത്തി അതിനോടൊപ്പം രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നവംബർ 10ന് മുമ്പായി കൽപ്പറ്റ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലാപ്‌ടോപ്/ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

 

Leave A Reply

Your email address will not be published.