Listen live radio

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും

after post image
0

- Advertisement -

തിരുവനന്തപുരം: ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും.

ഇന്ന് രുവിഭാഗം ജീവനക്കാര്‍ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച്‌ ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് തീരുമാനം.

 

ബസ് തടയില്ല

 

ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് ആണ് ഇന്നും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോട് സഹകരിക്കുമെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. എന്നാല്‍ ബസ് തടയില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. സിഐടിയുവിലുള്ളവര്‍ ഇന്നു ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

 

അവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം

 

ഇന്ന് അവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വ്വിസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വിസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വ്വീസുകളും നടത്തും. വാരാന്ത്യ ദിനമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ ക്രമീകരിക്കും. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ സര്‍വ്വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് ഉദ്യോ​ഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.