Listen live radio

അമ്പലവയലിൽ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധ

after post image
0

- Advertisement -

വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയനാടാണ് സംഭവം. അമ്ബലവയൽ ബേക്കറിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിരവധി പേരിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

നവംബർ മൂന്നാം തീയതി മുതൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭഷ്യവിഷബാധയേറ്റത്. ഇവർ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച ബേക്കറിയിൽനിന്ന് അൽഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടിൽ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകൾ ഷഹന ഷെറിൻ എന്നിവർ ഇപ്പോഴും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.