Listen live radio

പ്ലസ് ടു വിദ്യാർത്ഥിനികൾ തമ്മിലെ തർക്കം; ആൺസുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; ഒരാൾക്ക് കുത്തേറ്റു

after post image
0

- Advertisement -

 

 

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ തർക്കത്തിൽ ആൺസുഹൃത്തുക്കൾ കൂടി ഇടപെട്ടതോടെ അമ്പത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

മങ്ങാട് സ്വദേശിനിയും ഞീഴൂർ തിരുവമ്പാടി സ്വദേശിനിയും തമ്മിലാണ് തർക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവർക്കൊപ്പം തർക്കമുണ്ടായ വിദ്യാർത്ഥിനിയുടെ അടുത്തെത്തിക്കുകയായിരുന്നു. വീട്ടിൽ തർക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയൽവാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കടുത്തുരുത്തി പോലീസ് കേസ് എടുത്തു.

Leave A Reply

Your email address will not be published.