Listen live radio

ഡ്രിപ്പ് കൊടുത്തപ്പോൾ യുവതിയുടെ ബോധംപോയി: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ

after post image
0

- Advertisement -

 

പെരുമ്പാവൂർ: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.

രോഗികൾക്ക് ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Leave A Reply

Your email address will not be published.