Listen live radio

പൂജാകർമങ്ങളുടെയും ചികിത്സയുടെയും മറവിൽ പീഡനം: പോക്‌സോ കേസ് പ്രതിക്ക് 27 വർഷം തടവ്

after post image
0

- Advertisement -

 

മാനന്തവാടി: പോക്‌സോ കേസുകളിൽ പ്രതിക്ക് 27 വർഷം ശിക്ഷ വിധിച്ചു. വള്ളിയൂർക്കാവ് കണ്ണിവയൽ നടവയൽ കോളനിയിലെ ഇ.കെ.
വിനീതിനെയാണ് (43) കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.വി. രാജകുമാർ രണ്ടു കേസുകളിൽ വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്.

2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പൂജാകർമങ്ങളുടെയും ചികിത്സയുടെയും മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സെക്ഷൻ 354 ബിയിലെ രണ്ട് വകുപ്പുകൾ പ്രകാരം ഒമ്പത് വർഷവും ബലാത്സംഗ കുറ്റത്തിന് 15 വർഷവും പീഡനശ്രമത്തിന് മൂന്നു വർഷവുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ കേസുകളിൽ അപൂർവമായാണ് നീണ്ട വർഷങ്ങളുടെ ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.

 

Leave A Reply

Your email address will not be published.