Listen live radio

ലോഡ് ഷെഡിംഗ് വരുമോ?; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ഇന്ന്

after post image
0

- Advertisement -

 

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറില്‍ ആണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.വൈദ്യുത ഉപഭോഗം കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗം പരിശോധിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയര്‍ന്ന തുക ചെലവാകുന്നതും ഉപഭോഗത്തിലെ വര്‍ധന പ്രസന്ന വിതരണ ശൃംഖലയില്‍ ഉണ്ടാക്കുന്ന തകരാറുകളും കണക്കിലെടുത്താണ് ബോര്‍ഡിന്റെ ആവശ്യം. ഉന്നതതല യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ആകും ഇത് നടപ്പാക്കുക.

Leave A Reply

Your email address will not be published.