Listen live radio

ബെഡ്റൂമിൽ കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹപാഠി അറസ്റ്റിൽ: പലതവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പരാതി

after post image
0

- Advertisement -

 

 

പത്തനംതിട്ട: കാമുകൻ തന്നെ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ പതിനേഴുകാരൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്.

വീടിന്റെ മുകൾനിലയിലാണ് പെൺകുട്ടിയുടെ കിടപ്പുമുറി. പെൺകുട്ടിയുടെ മുറിയിൽ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി. വാതിലിൽ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയിൽ നിന്ന് ചാടി ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെൺകുട്ടിയുടെ പിതാവ് ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു.

മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്‌കൂളിൽ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പെൺകുട്ടിയെ കാണാൻ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപും യുവാവ് വീട്ടിൽ വന്നിരുന്നു. യുവാവ് തന്നെ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും യുവാവിനെതിരെ കേസുണ്ട്.

Leave A Reply

Your email address will not be published.