Listen live radio

സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

after post image
0

- Advertisement -

 

 

കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിൻറെ പരിഗണനയിലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദ്ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു.

ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ബെവ്‌കോയുടെ ശ്രമങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ വിശദീകരിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.

നിലവിൽ സംസ്ഥാനത്തെ ഒട്ടേറെ മദ്യവിൽപനശാലകളിൽ വാക്ക് ഇൻ സൗകര്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ 1.12 ലക്ഷം പേർക്ക് ഒരു മദ്യവിൽപന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സർക്കാർ അറിയിച്ചു. സമീപവാസികൾക്ക് ശല്യമാകാത്ത തരത്തിൽ വേണം മദ്യവിൽപനശാലകൾ പ്രവർത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.