Listen live radio

ജില്ലയിൽ 118 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.27

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 118 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 252 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.27 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127791 ആയി. 124668 പേർ രോഗമുക്തരായി. നിലവിൽ 2439 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2299 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 13, കൽപ്പറ്റ, മാനന്തവാടി 12 വീതം, ബത്തേരി 10 , അമ്പലവയൽ 8 , മേപ്പാടി 7 , മുള്ളൻകൊല്ലി 6 , മുട്ടിൽ , നെന്മേനി 5 വീതം , നൂൽപ്പുഴ , പടിഞ്ഞാറത്തറ , പൂതാടി , പൊഴുതന 4 വീതം , മീനങ്ങാടി , പനമരം , തവിഞ്ഞാൽ , വെള്ളമുണ്ട , വൈത്തിരി 3 വീതം , എടവക , മൂപ്പൈനാട് , തരിയോട് 2 വീതം , കോട്ടത്തറ , തൊണ്ടർനാട്, വെങ്ങപ്പള്ളി ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1145 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (09.11.21) പുതുതായി നിരീക്ഷണത്തിലായത് 1145 പേരാണ്. 620 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 9680 പേർ. ജില്ലയിൽ നിന്ന് 2248 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 844725 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 843350 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 715559 പേർ നെഗറ്റീവും 127791 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.