Listen live radio

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ 15 മുതൽ അവസരം

after post image
0

- Advertisement -

 

 

തിരുവനന്തപുരം: റേഷൻ കാർഡിലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങൾക്കുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിലോടെ മുഴുവൻ റേഷൻ കാർഡും സ്മാർട്ട് കാർഡാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പുവരുത്താനാണ് ക്യാമ്പയിൻ. അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിൽ കടന്നുകൂടിയ പിഴവുകൾ തിരുത്താനും എൽ.പി.ജി, വൈദ്യുതി കണക്ഷൻ എന്നിവയിലുണ്ടായ മാറ്റങ്ങൾ ഉൾപ്പെടുത്താനും ക്യാമ്പയിൻ കാലത്ത് സാധിക്കും. എല്ലാ വർഷവും ഇതേ കാലയളവിൽ പിഴവ് തിരുത്തൽ ക്യാമ്പയിൻ നടത്തും. റേഷൻ കാർഡുകളുടെ തരംമാറ്റൽ, കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിലെ മാറ്റം ഈ പദ്ധതി പ്രകാരം സാധിക്കില്ല.

സമീപ പ്രദേശങ്ങളിൽ മാവേലി സ്‌റ്റോറുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ തെരഞ്ഞെടുത്ത റേഷൻ കടകൾ വഴി മാത്രം മാവേലി സ്‌റ്റോറുകളിലെ സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യും. വിവിധ കാരണങ്ങളാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്ത 686 റേഷൻ കടകളെ സംബന്ധിച്ച പരാതി തീർപ്പാക്കാൻ ജില്ലകളിൽ പ്രത്യേക അദാലത് സംഘടിപ്പിക്കും. സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ ലൈസൻസിയെ കണ്ടെത്താൻ കെ.ടി.പി.ഡി.എസ് പ്രകാരം സംവരണ തത്വം പാലിച്ച് വിജ്ഞാപനം നടത്തും.

 

 

Leave A Reply

Your email address will not be published.