Listen live radio

പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്: സംയുക്ത തൊഴിലാളി യുണിയൻ

after post image
0

- Advertisement -

 

മാനന്തവാടി: പരിസൺ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കുടിശ്ശികയായ മുഴുവൻ ആനുകുല്യങ്ങളും അടിയന്തിരമായി കൊടുത്തു തീർക്കണമെന്നും മാനന്തവാടിയിൽ ചേർന്ന ഐക്യട്രേഡ് യുണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ളതും അടച്ചുറപ്പില്ലാത്തതുമായ പാടികൾ നവീകരിക്കുക, തൊഴിലാളികളുടെയും ആശ്രിതരുടെയും മെഡിക്കൽ ബില്ലുകൾ പൂർണ്ണമായും അനുവദിക്കുക, ബോണസ് എക്‌സ് ഗ്രേഷ്യാ നൽകുക, സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അർഹരായ തൊഴിലാളികളുടെ മക്കൾക്ക് ജോലി കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ കൺവെൻഷൻ തിരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ എസ്റ്റേറ്റ് മസ്റ്ററുകൾക്ക് മുൻപിലേക്ക് നവംബർ 15, 16, 17 തിയ്യതികളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്ദുള്ള, ടി.കെ.പുഷ്പ്പൻ, കെ.പി.രവിന്ദ്രൽ, പി.പി.മൊയ്തിൻ, ടി.കുഞ്ഞാപ്പ, പി.ടി. ബിജു, പി.എസ്.രാജേഷ്, വി.ആർ.പ്രവിജ് പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.