Listen live radio

ശബരിമലയിലെ താൽക്കാലിക ഇരുമ്പുപാലം: തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

after post image
0

- Advertisement -

 

 

 

ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക ഇരുമ്പുപാലം നിർമ്മിക്കാനുള്ള തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും’. ബെയ്‌ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന അറിയിച്ചതിനെ തുടർന്നാണ് സർക്കാരിൻറെ ബദൽ നടപടി.

പാലം നിർമ്മാണം സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പിഡബ്‌ള്യുഡി ബ്രിഡ്ജ് ഡിവിഷന്റെ നേതൃത്തിലാണ് നിർമാണം. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയെതിനെ തുടർന്നാണ് ബദൽ മാർഗ്ഗം തേടുന്നത്.
ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത് കുമാറും അടങ്ങുന്ന ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.