Listen live radio

സാംക്രമിക രോഗങ്ങൾ; മാധ്യമ ശിൽപശാല നാളെ

after post image
0

- Advertisement -

 

വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും പ്രസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാംക്രമിക രോഗങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർക്കായി നാളെ (വ്യാഴം) രാവിലെ 11.30ന് പ്രസ് ക്ലബ്ബ് ഹാളിൽ ശിൽപശാല നടത്തും. ശിൽപശാല ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. സജീവൻ അധ്യക്ഷത വഹിക്കും. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് ജില്ലാ സർവെലൻസ് ഓഫീസർ ഡോ. സാവൻ സാറ മാത്യൂ ക്ലാസ്സെടുക്കും.

ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി നിസ്സാം കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിക്കും.

 

Leave A Reply

Your email address will not be published.