Listen live radio

ജില്ലയിൽ 209 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്- 18.32

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 209 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 179 പേർ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.32 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131334 ആയി. 128385 പേർ രോഗമുക്തരായി. നിലവിൽ 2126 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1969 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 957 പേർ ഉൾപ്പെടെ ആകെ 14893 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 884 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

അമ്പലവയൽ 23 , പൂതാടി 22 , മുട്ടിൽ , വൈത്തിരി 18 വീതം, മീനങ്ങാടി 15 , കൽപ്പറ്റ 14 , പുൽപ്പള്ളി 13 , പനമരം 12 , കണിയാമ്പറ്റ, ബത്തേരി 10 വീതം , നെന്മേനി , പൊഴുതന 7 വീതം , എടവക , മൂപ്പൈനാട് 6 വീതം , മാനന്തവാടി , മുള്ളൻകൊല്ലി 5 വീതം , മേപ്പാടി , തിരുനെല്ലി , വെള്ളമുണ്ട 4 വീതം , തവിഞ്ഞാൽ 3 , കോട്ടത്തറ , തരിയോട് , തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.