Listen live radio

വീട്ടമ്മയായ പാർട്ടി പ്രവർത്തകയുടെ നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

after post image
0

- Advertisement -

 

 

കോട്ടയം: വീട്ടമ്മയായ പാർട്ടി പ്രവർത്തകയുടെ നഗ്‌നചിത്രം പകർത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്.
തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെതിരെ തിരുവല്ല പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സജിമോൻ വീട്ടമ്മയുടെ നഗ്‌നചിത്രം പകർത്തുകയും, പുറത്തുവിടാതിരിക്കാൻ പണം ചോദിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിക്കാരിയായ യുവതിയും ഭർത്താവും സജീവ പാർട്ടി പ്രവർത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ കാറിൽ വച്ച് മയക്ക് മരുന്ന് നൽകി തന്റെ നഗ്‌നചിത്രം പകർത്തി എന്നാണ് വീട്ടമ്മയുടെ പരാതി.

നഗ്‌നചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് സജിമോൻ വീട്ടമ്മയോട് ആവശ്യപ്പെട്ടത്. അതേസമയം, ഇതിന് മുൻപും സജിമോൻ പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Leave A Reply

Your email address will not be published.