Listen live radio

‘എന്തിനാ ഇത്ര ഗൗരവം?’; സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമർശനം

after post image
0

- Advertisement -

 

 

ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനറാണ് സബ്യസാചി മുഖർജി. ബോളിവുഡ് നടിമാരായ അനുഷ്‌ക ശർമ്മ മുതൽ ദീപിക പദുകോൺ വരെ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹദിനത്തിൽ തിളങ്ങിയത്.

വസ്ത്രങ്ങൾക്കുപുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലർത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറക്കുന്നുണ്ട്. അടുത്തിടെ അത്തരത്തിൽ സബ്യസാചി പുറത്തിറക്കിയ മംഗൽസൂത്രയുടെ പരസ്യം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമർശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്‌നരായാണ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് പരസ്യം പിൻവലിക്കണമെന്ന കടുത്ത വിമർശനം ഉയർന്നതോടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സബ്യസാചിയുടെ മറ്റൊരു പരസ്യവും വിമർശനങ്ങളിൽ ഇടം നേടുകയാണ്. പരസ്യത്തിൽ അഭിനയിച്ചിരിക്കുന്ന മോഡലുകൾ ചിരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സബ്യസാചിയുടെ ഏറ്റവും പുതിയ ആഭരണശേഖരത്തിൻറേതാണ് ഈ പരസ്യം. 22 കാരറ്റ് സ്വർണത്തിൽ അൺകട്ട്-ബ്രില്യന്റ് കട്ട് ഡയമണ്ട്, ഒപാൽസ്, പേൾ, എമറാൾഡ്, അക്വാമറൈൻ തുടങ്ങിയവ പിടിപ്പിച്ച ആഭരണങ്ങളുടെ പരസ്യമാണ് സബ്യസാചി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മൂന്ന് മോഡലുകളാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്തിനാണ് മോഡലുകൾ ഇത്രയും ഗൗരവത്തിൽ നിൽക്കുന്നതെന്ന് ചോദിച്ചാണ് ആളുകൾ പോസ്റ്റിനുതാഴെ വിമർശനവുമായി എത്തിയത്. കൺജുറിങ് സിനിമയുടെ മൂന്നാം ഭാഗമാണോ ഇതെന്നും മികച്ച ശവസംസ്‌കാര ശേഖരങ്ങളിൽ ഒന്നാണിതെന്നും കമന്റുകൾ വന്നു. അതിനിടെ ഈ മോഡലുകളുടെ ഫോട്ടോ ഒരാൾ എഡിറ്റ് ചെയ്ത് ചിരിക്കുന്ന രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.