Listen live radio

ജില്ലയിൽ 167 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.42

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് (28.11.21) 167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 335 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.42 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132109 ആയി. 129336 പേർ രോഗമുക്തരായി. നിലവിൽ 1977 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1848 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1116 പേർ ഉൾപ്പെടെ ആകെ 13612 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 638 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ

പുൽപ്പള്ളി 34 , മാനന്തവാടി 12 , പൂതാടി 11 , മുള്ളൻകൊല്ലി , ബത്തേരി 10 വീതം , മീനങ്ങാടി 8 , അമ്പലവയൽ , മേപ്പാടി , തിരുനെല്ലി , വെങ്ങപ്പള്ളി 7 വീതം , മുട്ടിൽ , വൈത്തിരി 6 വീതം , നെന്മേനി , പനമരം 5 വീതം , കൽപ്പറ്റ , കണിയാമ്പറ്റ , വെള്ളമുണ്ട 4 വീതം , എടവക , കോട്ടത്തറ , മൂപ്പൈനാട് , തരിയോട് 3 വീതം , നൂൽപ്പുഴ , പൊഴുതന , തവിഞ്ഞാൽ 2 വീതം , പടിഞ്ഞാറത്തറ , തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.