Listen live radio

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം

after post image
0

- Advertisement -

പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം.പറമ്പിൽ മേയാൻ വിട്ട രണ്ടര വയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നു.പുലപ്പള്ളി മണലമ്പലത്തണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ വിജയകുമാറിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ പോയ വീട്ടുകാര്‍ പശുവിനെ കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്. കതവാകുന്നില്‍ ഒരാഴ്ച്ച മുമ്ബ് യുവാവിനെ കടുവ കൊന്നുതിന്നിരുന്നു. ഈ നരഭോജി കടുവയാണോ പശുവിനെ കൊന്നതെന്ന് സംശയിക്കുന്നുണ്ട്. ഫോറസ്റ്റ് അധികൃതര്‍ ഈ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.നിരീക്ഷണവും ശക്തമാക്കി.കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാക്കുന്നതിന് അനുമതിക്കായി നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു

Leave A Reply

Your email address will not be published.