Listen live radio

കൊവിഷീൽഡ് വാക്സിൻ ഇടവേള 84 ദിവസം തന്നെ: വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് കോടതി റദ്ദാക്കി

after post image
0

- Advertisement -

 

 

 

കൊച്ചി: കൊവിഷീൽഡ് രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള ഇടവേളയിൽ ഇളവ് അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.

കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൊവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ. ഉത്തരവോടെ കൊവിഷീൽഡ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.

 

Leave A Reply

Your email address will not be published.