Listen live radio

ജില്ലയിൽ 158 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.32

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 158 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 123 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.32 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132951 ആയി. 130362 പേർ രോഗമുക്തരായി. നിലവിൽ 1784 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1644 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1332 പേർ ഉൾപ്പെടെ ആകെ 13221 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1170 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ
തവിഞ്ഞാൽ 17 , പുൽപ്പള്ളി 15 , മാനന്തവാടി 13 , കൽപ്പറ്റ , മീനങ്ങാടി , ബത്തേരി 10 വീതം , പൂതാടി 9 , കോട്ടത്തറ , മേപ്പാടി , മുള്ളൻകൊല്ലി 8 വീതം , കണിയാമ്പറ്റ , നെന്മേനി , വൈത്തിരി 6 വീതം , തിരുനെല്ലി 5 , പനമരം 4 , എടവക , നൂൽപ്പുഴ പടിഞ്ഞാറത്തറ , തൊണ്ടർനാട് , വെള്ളമുണ്ട 3 വീതം , അമ്പലവയൽ , മുട്ടിൽ , പൊഴുതന 2 വീതം , മൂപ്പൈനാട് , തരിയോട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

 

Leave A Reply

Your email address will not be published.