Listen live radio

നെന്മേനി കൃഷി ഭവൻ അഴിമതി: സമഗ്രാന്വേഷണം നടത്തണമെന്ന് കാം സഫ് വയനാട്

after post image
0

- Advertisement -

സുൽത്താൻബത്തേരി: നെന്മേനി കൃഷി ഭവനിൽ കർഷകർക്ക് കിട്ടേണ്ട ആനുകൂല്യം വേലക്കാരിയായ സുനിതയുടെ അക്കൗണ്ടിലേക്ക് വക മാറ്റി കൃഷി വകുപ്പിന് തന്നെ മാനക്കേടുണ്ടാക്കിയ ഉദ്യോഗസ്ഥക്കെതിരെ (കൃഷിഭവൻ അസിസ്റ്റന്റ്-കൃഷ്ണജ ) കർശന നടപടി സ്വീകരിക്കണമെന്ന് കാം സഫ് വയനാട് ജില്ലാ കമ്മറ്റി.
വയനാട് ജില്ലയിലെ മുഴുവൻ കൃഷിഭവനിലും സമാന രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം ,കർഷർ തങ്ങൾക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കൃഷി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ ഉദ്യോഗസ്ഥർ കാണിക്കുന്ന ഇത്തരം അഴിമതികളിൽ മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാൻ കഴിയണം.
കൃഷി വകുപ്പിലെ അഭ്യന്തര പരിശോധ വിഭാഗവും ,ഫിനാൻസ് ഡിപ്പാർട്ട്മെൻ്റും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കാം സഫ്‌ ജില്ലാ സെക്രട്ടറി എൻടി സന്തോഷ് ,ജില്ലാ പ്രസിഡണ്ട് പ്രസാദ് സി.ജി .ട്രഷറർ ,എഡ്വാർഡ് ആൻ്റണി ജോൺ , സുനിൽ കെ.കെ, കെ.ബാബു ഡി. വിദ്യ, സിന്ധു പി.എം, ജെന്നീസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.