Listen live radio
കറുവ ദ്വീപിൽ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം: ജീവനക്കാരനെ സസ്പെന്റ് ചെയ്തു
മാനന്തവാടി: കുറുവ ഡിഎംസിയുടെ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം നടത്തിയ ഡിഎംസി യിലെ കരാർ ജീവനക്കാരൻ വിടി അനിൽകുമാറിനെ സസ്പെൻ്റ് ചെയ്തു. കുറുവ ഡിഎംസി ചിഫ് എക്സിക്യൂട്ടിവ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരൻ ലോക് ഡൗൺ സമയത്ത് അനധികൃതമായി ഡിഎംസിയുടെ ഉടമസ്ഥയിലുള്ള ചങ്ങാടം ഉപയോഗിച്ച് മീൻപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഇതു സംബന്ധിച്ച് ഡിവൈഎഫ്ഐയാണ് പരാതി നൽകിയത്. സസ്പെൻ്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണൽ കടത്തിയതിന് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നതാണ്. നാല് പേരെ പുറത്താക്കിയെങ്കിലും ഇയാൾ മാത്രം ജോലിയിൽ തിരിച്ച് എത്തുകയായിരിന്നു. മൂന്ന് വർഷം കരാർ വ്യവസ്ഥയിലാണ് ജോലി. ജീവനക്കാരന് എതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരിന്നു.