Listen live radio

വയനാട് ജില്ലയിലെ ആദ്യത്തെ എസ് പി സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

വയനാട് ജില്ലയിലെ ആദ്യത്തെ എസ് പി സി ലൈബ്രറി, സുഗന്ധഗിരി അംബയിൽ, ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗോത്രവർഗ്ഗ മേഖലയാണ് സുഗന്ധഗിരി പ്രദേശം. ഇവിടെ അധിവസിക്കുന്ന വളരെ പിന്നോക്ക വിഭാഗങ്ങളുടെ സർവ്വവിധ ഉന്നമനത്തിനു വഴിതെളിക്കുന്ന കാൽവെപ്പാണ് എസ് പി സി പദ്ധതിയുടെ അഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ളത്.

പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി അനസ് റോസ്ന സ്റ്റെഫിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിനു എസ് പി സി ജില്ലാ നോഡൽ ഓഫീസർ കൂടിയായ നർകോട്ടിക് സെൽ ഡി വൈ എസ് പി ശ്രീ രജികുമാർ സ്വാഗതം ആശംസിക്കുകയും, ചെയ്തു. ഉത്ഘാടന ചടങ്ങിന്, എഴുത്തുകാരി കുടിയായ ശ്രീമതി. ഇന്ദു അർവിന്ദ് സുകുമാർ, സുഗന്ധഗിരി ട്രൈബൽ ഓഫീസർ ശ്രീ. രാജനീകാന്ത്, എസ് പി സി എഡിഎൻഒ ശീ ഷാജൻ, ഗ്രന്ഥശാലക്ക് 500-ൽ അധികം പുസ്തകങ്ങൾ സംഭവാനയായി നൽകിയ പഞ്ചമി പുസ്തകശാല എറണാകുളത്തെ ശ്രീ യേശുദാസ് വരാപ്പുഴ, എസ് പി സി യുടെ പൂക്കോട് ജി എം ആർ സ്‌കൂളിലെ ചുമതല വഹിച്ചിരുന്ന ശ്രീമതി അമ്പിളി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave A Reply

Your email address will not be published.