Listen live radio

നൈട്രാസെപ്പാം ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിൽ

after post image
0

- Advertisement -

 

 

കൊല്ലം: നൈട്രാസെപ്പാം ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിൽ. കല്ലുമല സ്വദേശികളായ അലൻ ജോർജും, വിജയുമാണ് പിടിയിലായത്. അലൻ ജോർജ് മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാർഥിയാണ്.

പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകളാണ് എക്‌സൈസ് പിടികൂടിയത്. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ചാണ് ഇവർ ഗുളികകൾ അനധികൃതമായി സംഘടിച്ചത്. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുതുവൽസര ആഘോഷത്തിനായാണ് ഇരുവരും ഗുളികകൾ സമാഹരിച്ചതെന്നും എക്‌സൈസ് പറഞ്ഞു.

രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. ലഹരി ഗുളിക എന്ന നിലയിൽ നൈട്രാസെപ്പാം ഉപയോഗിക്കാൻ ശ്രമിച്ചതിനാണ് യുവാക്കൾ അറസ്റ്റിലായത്.

 

 

Leave A Reply

Your email address will not be published.