Listen live radio

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇന്ന്

after post image
0

- Advertisement -

 

ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിതിയില്‍ നിന്ന് ഒഴിവാക്കും. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31 നാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്നത്.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ എന്ത് ഇളവാണെന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

880ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുര്‍ബല മേഘലയാണെന്നാണ്

Leave A Reply

Your email address will not be published.