Listen live radio

ഇനി ഡിഗ്രി, തുല്യത പഠിതാക്കള്‍ക്ക് വിജയമാശംസിച്ച് മന്ത്രി

after post image
0

- Advertisement -

ഇനി ഡിഗ്രിയാവണം ലക്ഷ്യം. സാക്ഷരതാ പഠിതാവായ കെ.സി മിനിയ്ക്ക് ചോദ്യ പേപ്പര്‍ കൈമാറി മന്ത്രി പറഞ്ഞു. സ്വന്തമായി പേരെഴുതാനും സ്ഥലത്തിന്റെ പേര് പറയാനും മാത്രം പഠിച്ചാല്‍ പോര. പഠിച്ച് ജീവിത പാഠം പൂരിപ്പിക്കുന്ന തലത്തിലേക്ക് വളരണം. പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷകള്‍ക്കപ്പുറം ഉയര്‍ന്ന ബിരുദങ്ങളും സ്വപ്നം കാണണം. പരീക്ഷ ഏഴുതുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍..

ഉയര്‍ന്ന് കേട്ട സാക്ഷരതാ ഗാനമാണ് മന്ത്രി കെ. രാധാകൃഷ്ണനെ ചെതലയം പൂവഞ്ചി കാട്ടുനായ്ക്ക കോളനിയിലേക്ക് സ്വാഗതം ചെയ്തത്. ആദിവാസി സാക്ഷതരത പദ്ധതിയുടെ ഭാഗമായുളള മികവുല്‍സവത്തില്‍ കോളനിയിലെ സാക്ഷരതാ പഠിതാക്കളെ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആദിവാസി സാക്ഷരതാ പഠിതാക്കളായ 26 പേരായിരുന്നു അവിടെ പരീക്ഷ എഴുതുന്നത്. പഴയകാല സാക്ഷരത മാസ്റ്റര്‍ ട്രെയിനറായിരുന്ന അദ്ദേഹം തന്റെ സാക്ഷരതാ പ്രചരണത്തിന്റെ അനുഭവങ്ങളും പഠിതാക്കളോട് പങ്കു വെച്ചാമ് മടങ്ങിയത്. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

തുല്യത പഠിതാക്കള്‍ക്ക് ധനസഹായം നല്‍കും

പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്കും പ്രോത്സാഹന ധനസഹായം നല്‍കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്താം തരം വിജയികള്‍ക്ക് 3000 രൂപയും ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷാ വിജയികള്‍ക്ക് 5000 രൂപയുമാണ് പ്രോത്സാഹന ധനസഹായമായി നല്‍കുക. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവ സാക്ഷരര്‍ക്കും ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാ ത്തവര്‍ക്കും തുടര്‍ പഠനം സാധ്യമാക്കാന്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സുകള്‍ക്ക് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ആദിവാസി വിഭാഗത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വിദ്യാഭ്യാസം ഏറെ പ്രധാനപ്പെ ട്ടതാണ്. ആധുനിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി മുഴുവന്‍ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 37221 പേര്‍ക്ക് ഇത്തരത്തില്‍ ലാപ്‌ടോപ്പുകള്‍ നല്‍കി. അവശേഷിക്കുന്നവര്‍ക്കും ഉടന്‍ ലഭ്യമാക്കും. കണക്റ്റിവിറ്റി പ്രശ്‌നങ്ങളടക്കം മറികടന്നാണ് ഇവര്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.