Listen live radio

കുറുക്കൻ മൂലയിൽ കടുവ വിളയാട്ടം തുടരുന്നു.മൂരികിടാവിനെ ഇന്നലെയും കൊന്നു.

after post image
0

- Advertisement -

 

കുറുക്കന്മൂലയിൽ വീണ്ടും കടുവയെത്തി. പയ്യമ്പള്ളി വടക്കുംപാടം  ജോൺസൺ മാഷിൻ്റെ മൂരിക്കിടാവിനെ കൊന്നു തിന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതോടെ ഈ ഗ്രാമത്തിൽ നിന്ന് 15 വളർത്ത് മൃഗങ്ങളെയാണ് വന്യജീവി കൊന്ന് തിന്നത്. അഞ്ച് കടുവ കൂട്, 20 ൽ പരം നിരീക്ഷണ ക്യാമറകൾ, സി.സി ടിവി, പ്രദേശവാസികളുടെ നിരീക്ഷണം ഇവയെല്ലാം വെട്ടിച്ചിറങ്ങിയ കടുവ നാട്ടുകാർക്കും വനം വകുപ്പിനും തലവേദന ആവുകയാണ്.

അതേസമയം നോര്‍ത്ത് വയനാട് ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. തിരുവനന്തപുരന്ത് ഹെഡ് ക്വാര്‍ട്ടറില്‍ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പ്രോട്ടക്ഷന്‍) ആയാണ് പുതിയ നിയമനം. മലയാറ്റൂര്‍ എ ഡി സി എഫ് ദര്‍ശന്‍ ഖട്ടാനിയാണ് പുതിയ നോര്‍ത്ത് വയനാട് ഡിഎഫ്ഒ.

Leave A Reply

Your email address will not be published.