Listen live radio

വീട്ടിലിരുന്ന് ജോലി തുടരാം, വർക്ക് ഫ്രം ഹോം അലവൻസ് വന്നേക്കും; നിർണായക പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി തൊഴിൽമന്ത്രാലയം

after post image
0

- Advertisement -

 

 

ന്യൂഡൽഹി: രാജ്യത്ത് മാറിയ സാഹചര്യങ്ങൾക്കൊപ്പം തൊഴിൽ മേഖലയിലെ പരിഷ്‌കാരങ്ങൾക്കും ശമ്പള പരിഷ്‌കരണത്തിനും വഴിയൊരുങ്ങുന്നു.
പുതിയ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നൽകാനാണ് നീക്കം. ഐടി മേഖലയിലാകും ഇത് ഏറ്റവും ഗുണം ചെയ്യുക.

കൊറോണയുടെ ഒന്നാം തരംഗം മുതൽ രാജ്യത്തെ മുൻനിര ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലി ചെയ്യിപ്പിക്കുന്നത്. ജനുവരിയോടെ ബംഗളൂരു ഉൾപ്പെടെയുളള ഐടി കേന്ദ്രങ്ങളിൽ സ്ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങാനുളള ഒരുക്കത്തിലാണ്. പല സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരെ തിരിച്ചുവിളിച്ചു തുടങ്ങി. എന്നാൽ വർക്ക് ഫ്രം ഹോം തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉളളത്. ഇതിന്റെ ഭാഗമായിട്ടാണ് ശമ്പള പരിഷ്‌കരണത്തിൽ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെ വകയിരുത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്.

ജീവനക്കാർക്ക് ജോലിയുടെ ഭാഗമായി വേണ്ടുന്ന വസ്തുക്കൾ വാങ്ങുന്നതിന് തുക മടക്കി നൽകുന്നത് (റീ ഇംപേഴ്സ്മെന്റ്) അടക്കം പുതിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വർക്ക് ഫ്രം ഹോം എന്നത് ജീവനക്കാരന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കമ്പനിക്കും അതിൽ പങ്കുണ്ടെന്നും ഉറപ്പിക്കുകയാണ് ഈ നീക്കങ്ങളിലൂടെ.

വർക്ക് ഫ്രം ഹോം അലവൻസ് നിലവിൽ വരുമ്പോൾ ഹൗസ് റെന്റ് അലവൻസ് ഉൾപ്പെടെ നിലവിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളിലും കുറവുണ്ടാകും. സേവന മേഖലയിലെ വർക്ക് ഫ്രം ഹോം സംവിധാനം കഴിഞ്ഞ ജനുവരിയിൽ കേന്ദ്രസർക്കാർ ഔപചാരികമാക്കിയിരുന്നു. 300 ലേറെ ജീവനക്കാരുളള സ്ഥാപനങ്ങൾക്ക് ബാധകമായ സ്റ്റാൻഡിംഗ് ഓർഡറാണ് തൊഴിൽ മന്ത്രാലയം ഇറക്കിയത്. സമാനമായ രീതിയിൽ പുതിയ ഓർഡറുകൾ ഉണ്ടാകുമെന്നാണ് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

Leave A Reply

Your email address will not be published.