Listen live radio

സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ട്യൂഷൻ സെന്ററിലേക്ക് വിളിച്ചുവരുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരനായ ട്യൂഷൻ അധ്യാപകൻ പിടിയിൽ.

ഇരുമ്പിൽ തവരവിള സ്വദേശി റോബർട്ടാണ് പിടിലായത്. 52കാരനായ ഇയാളെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുമ്പിലിനു സമീപം റോബർട്ട് സ്പെഷ്യൽ ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനായി എത്തുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാനായി ശ്രമിച്ചത്. നെയ്യാറ്റിൻകര നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ സ്‌പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെൺകുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവർ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.