Listen live radio

വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; പ്രതിഷേധമുയർത്തി പ്രതിപക്ഷം

after post image
0

- Advertisement -

 

 

ന്യൂഡൽഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നു 21 ലേക്ക് ഉയർത്തുന്നതിനുളള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ ലോകസഭയിൽ അവതരിപ്പിച്ചത് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ്. ബിൽ അവതരണത്തെ എതിർത്ത് പ്രതിപക്ഷം പ്രതിഷേധിച്ചു രംഗത്തെത്തി.

പ്ലക്കാർഡുമായി പ്രതിപക്ഷ അംഗങ്ങൾ സഭയിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചു. ആരുമായി കൂടിയാലോചിക്കായെതാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പാർട്ടിയുമായും ചർച്ച വേണമെന്നു പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനു കേന്ദ്ര മന്ത്രിസഭയിൽ അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നു ബിൽ അവതരണം അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്നുളള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.