Listen live radio

വൈദ്യുതി കണക്‌ഷനും ആധാർ; കെ.എസ്.ഇ.ബി.യുടെ പരിഗണനയിൽ

after post image
0

- Advertisement -

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷന് ആധാർ നമ്പർകൂടി അടിസ്ഥാനമാക്കാനുള്ള നിർദേശം കെ.എസ്.ഇ.ബി.യുടെ പരിഗണനയിൽ. നിലവിൽ കണക്‌ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെ.എസ്.ഇ.ബി. കത്തെഴുതി.

നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയൽ രേഖകൾമാത്രം നൽകിയാൽ ഇപ്പോൾ കണക്‌ഷൻ കിട്ടും. എന്നാൽ, പല സ്ഥാപനങ്ങളും കണക്്‌ഷനെടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനാണ് ആധാർ നമ്പർകൂടി പരിഗണിക്കുന്നത്.

ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കാനാവില്ല. അതിനാൽ ആദ്യഘട്ടത്തിൽ താത്പര്യമുള്ളവർമാത്രം ആധാർ നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്.

വൈദ്യുതിബിൽ കുടിശ്ശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്നതുതടയാൻ ഓൺലൈനിൽ പണമടയ്ക്കുന്ന രീതി പരിഷ്കരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ബോർഡിന്റെ വൈബ്‌സൈറ്റിൽ കയറി കൺസ്യൂമർ നമ്പർ നൽകിയാൽ ആരുടെയും ബില്ലിന്റെ വിശദാംശങ്ങൾ കാണാം.

പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തിൽ മൊബൈൽ നമ്പർമാത്രം നൽകിയാൽ വിവരങ്ങളറിയാം. ഇവയിൽനിന്ന് തട്ടിപ്പുകാർ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയർന്നിട്ടുണ്ട്. അതിനാൽ, ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. രേഖപ്പെടുത്തിയശേഷംമാത്രം വിവിരങ്ങൾ കാണാനാകുന്ന രീതി ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. സോഫ്റ്റ്‌‌വേർ സുരക്ഷ സംബന്ധിച്ച ഓഡിറ്റ് നടത്താൻ കെ.എസ്.ഇ.ബി. ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.