Listen live radio

ഷാന്‍ വധം; വത്സന്‍ തില്ലങ്കേരിക്കെതിരെ ആരോപണം ശക്തമാക്കി എസ്.ഡി.പി.ഐ

after post image
0

- Advertisement -

ആലപ്പുഴയിലെ ഷാന്‍ കൊലക്കേസില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പങ്കെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന് പിന്നാലെ വത്സന്‍ തില്ലങ്കേരിക്കെതിരെ ആരോപണം ശക്തമാക്കി എസ്.ഡി.പി.ഐ.

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി കൊലപാതകത്തിന് മുമ്ബ് ആലപ്പുഴയില്‍ വന്നത് വിശദമായി അന്വേഷിക്കണമെന്നാണ് എസ്.ഡി.പി.ഐ ആവശ്യം. ഇരുകേസുകളിലും ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഷാന്‍ വധക്കേസെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ ആര്‍എസ്‌എസിന്റെ പങ്ക് കൃത്യമായി വ്യക്തമാക്കുന്നതാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഷാനെ കൊലപ്പെടുത്താനുള്ള തീരുമാനം ചില നേതാക്കള്‍ അറിഞ്ഞിരുന്നു എന്നും പ്രതികളെ രക്ഷപ്പെടാന്‍ നേതാക്കള്‍ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.