Listen live radio

അതിതീവ്ര മഴ തുടരുന്ന ചെന്നൈ നഗരത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

after post image
0

- Advertisement -

ചെന്നൈ: അതിതീവ്ര മഴ തുടരുന്ന ചെന്നൈ നഗരത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറീന ബീച്ച്‌, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

നഗരത്തില്‍ പല റോഡുകളില്‍ വെള്ളം കയറുകയും ഗതാഗതം താറുമാറാകുകയും ചെയ്തിട്ടുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴയാണ് ഇപ്പോഴും തുടരുന്നത്.

Leave A Reply

Your email address will not be published.